തൗഹീദിന്റെ രാജകുമാരൻ 👑
പ്രപഞ്ച പരിണാമ പരാഗണങ്ങളുടെ വ്യവസ്ഥകൾക്കപ്പുറം യാഥാർഥ്യം എന്ന ഒന്നിലെ ഉണ്മയിൽ ഉടലെടുത്ത മാനവിക ചിന്തകളെ മസ്ത് പിടിപ്പിക്കുന്ന
മഹാഗുരുപരമ്പര ശ്രേണിയിലെ പ്രോജ്വലിക്കുന്ന വിളക്കാണ്
ഖുതുബുസ്സമാൻ ☀️
അവിടുത്തെ പരിശുദ്ധ നേത്രങ്ങളിലെ നീല വർണത്തിന്റെ രഹസ്യം പോലെയാണ് അതിൽ നിന്നുദിച്ച,
ആ നൂറിന്റെ നോട്ടം കിട്ടിയവരുടെ ജീവന്റെ തുടിപ്പായ തൗഹീദിന്റെ രാജകുമാരൻ ഇക്ക എന്ന നിസാമുദ്ധീൻ_സുൽത്താൻ
അവർകളും 👑
മനസ്സിൽ അനുഭവപ്പെടുന്ന ആനന്താന്തോളനങ്ങൾ തന്നെ അവിടുത്തെ രാജകുമാരനെ
മനസ്സിൽ കൊണ്ടുവരുമ്പോഴും ഓടിയെത്തുന്നത് പ്രജകൾക്ക്
ആ രാജാവ് നൽകിയ സ്നേഹസമ്മാനങ്ങളാണ് 🎁
രാജാവിനെ പ്രജകളും രൂഢമായി സ്നേഹിച്ചിരുന്നു. ഉദിച്ചുയരുന്ന പൗർണ്ണമി പോൽ വശ്യമായി പുഞ്ചിരി തൂകുന്നത് നോക്കിയിരിക്കാനും ആ മനോഹര മുഖഭാവങ്ങളിൽ മറഞ്ഞിരിക്കുന്ന ആകർഷണീയ മനോരൂപത്തിൽ എൻ അശ്രുകണങ്ങൾ സ്നേഹമായി പൊഴിക്കാനും ശ്രമിക്കുമ്പോൾ വിരഹത്താൽ മിടിച്ചിട്ടട്ടഹസിക്കുന്ന ഹൃദയത്തെ സമാധാനിപ്പിക്കാൻ കഴിയാതെ ആ കണ്ണുനീർ കണങ്ങൾ പരാതി പറയുമ്പോൾ ഇക്ക എന്ന ഒറ്റ വികാരമാണ് അതിന് കുറച്ചെങ്കിലും ആശ്വാസം തരുന്നത് 😪
ആ ചിറകിനടിയിൽ സുരക്ഷിതമാണെന്ന നിശ്ചയ ദാർഢ്യത്തിന്റെ നീക്കുപോക്കുകൾക്ക് പോലും അവിടുത്തെ സാരം ഗ്രഹിക്കാൻ കഴിയുന്നില്ല.
ആൾക്കൂട്ടത്തിന്റെ ആരവങ്ങളോക്കോ ചിതറിപ്പോയ ചില്ലുകൾക്കോ അവിടുത്തെ കാരുണ്യത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും തോത് മനസ്സിലായിട്ടില്ല 😔
പിന്നെ എങ്ങനെയാണ് എന്റെ വിരഹത്തിൽ ഒരു പങ്കാളിയെ ഉൾപ്പെടുത്തുക?
എന്റെ മാത്രം ഹൃദയവേദനയിൽ, അതുമൂലമുണ്ടാവുന്ന ആ അശ്രുകണങ്ങളിൽ കാപട്യത്തിന്റെ കൈപ്പുനീർ കലങ്ങിയിട്ടുണ്ടോ? 🤔
എന്നുള്ള ചിന്തയിൽ കാലം കഴിക്കുന്ന എനിക്ക് എന്റെ മനോവേദനയെ എങ്ങനെ അടക്കി നിർത്താനാവും?
ഹൃദയത്തിന്റെ അധിപൻ അതിൽ പൂട്ടുകൾ ഇട്ടിട്ടുണ്ടെകിൽ അത് തുറക്കാനുള്ള ഒരേയൊരു വഴി: 👇
അത് തൗഹീദിന്റെ രാജകുമാരനായ
നിസാമുദ്ധീൻ_സുൽത്താൻ
മഹാനവർകളോട്
ആത്മാവിൽ നിന്നുദിക്കുന്ന
കലർപ്പില്ലാ ആർത്ഥതയുള്ള സ്നേഹത്തിനല്ലാതെ മറ്റൊന്നിനുമല്ല..
ഓ ഇക്കാ,
എനിക്കിഷ്ടമാണ് അങ്ങയെ,
ഒരുപാട്.. 😗
ഒരുപാടൊരുപാട്.. 😘
പകലിൽ നിറഞ്ഞ വെളിച്ചവും
രാവിൽ കനത്ത ഇരുട്ടും പോലെ.
കടലുകളായ കടലുകളും
കരകളിലെ കരകളും ആ സ്നേഹത്തിലെ ഒരു മണൽത്തരി മാത്രമാണ് 💕
നിത്യവെളിച്ചത്തിനെ ഏത്
കാർമേഘം കൊണ്ട് മൂടിയാലും കാറ്റിന് വളരെ നിസ്സാരം ആണത് 😎
അതിന്റെയെല്ലാം ഉടമസ്ഥൻ
മനസ്സിൽ ഓശാരമായി ഇട്ടുതന്ന കാരുണ്യത്തിന്റെ കരങ്ങളിലാണ് വർണ്ണനകൾക്കതീതമായ ആ
ആഖിറുസ്സമാന്റെ മുഹ്‌യുദ്ധീനോടുള്ള സ്നേഹത്തിന്റെ ഊഷ്മള ഭാവമായ ദിവ്യാനുരാഗത്തിന്റെ ഉറവിടം! 💕
അതിൽ ആസ്വദിക്കുക മാത്രമേ ആശിഖീങ്ങൾ ചെയ്യുന്നുള്ളൂ
കാരുണ്യവാനേ
രക്ഷിതാവേ,,
സർവ്വസ്തുതിപ്രകീർത്തനങ്ങളും നിനക്കാണ്.
ഇതിന് പകരം തരാൻ നിന്റെ സ്നേഹഭാജനത്തിനായി കാത്തു വെച്ച ഈ നൈമിഷിക ജീവിതം മാത്രമാണുള്ളത്.
നിത്യവും നശിക്കാത്തതുമായ നിന്നിൽ നിന്നുള്ള എന്നെ ഞാൻ നിനക്ക് സമർപ്പിക്കുന്നു. നിന്നെയും നിന്റെ സുൽത്താനെയും കാണുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് 😋
ഒന്ന് കിളിർക്കാൻ, 🌷
വളരാൻ,🥀
പുഷ്പിക്കാൻ..🌺
അവിടുത്തെ ഓരോ കല്പനക്കും കാതോർത്തിരിക്കുകയാണ്..
കാത്തിരിക്കുകയാണ് ...
കരുതിയിരിക്കുകയാണ്.... ☺️
നന്മയുടെ_പ്രതിഫലം നന്മയല്ലാതെന്ത്?