ദിവ്യസ്നേഹത്തിന്റെ താക്കോൽക്കൂട്ടങ്ങൾ 💞

സുൽത്താൻ ബാബയുടെ 
സൂറത്തിൽ നിന്നും സപ്താകാശങ്ങളിലെ  ശ്രേഷ്ഠപദവികളുടെ സിംഹാസനത്തിൽ 
താദാത്മ്യകമാൽ 
പ്രശോഭിതമായൊരു നാമം.. 

വിശുദ്ധിയുടെ യശസ്സിനാൽ ലോകമഖിലം കീർത്തനം പാടിയ 
ആ യുഗപ്രഭാവന്റെ ഘനഗാംഭീര്യം  കൈക്കൊള്ളാൻ കാലം കനിഞ്ഞരുളിയ കാവലാൾ

സുൽത്താൻ_നിസാമുദ്ധീൻ_ഷാഹ് ഖാദിരി_ചിശ്തി 🌹

വിശുദ്ധസ്നേഹദർശനങ്ങൾ സാക്ഷാത്കരിക്കാൻ സാഹിത്യസമ്പന്നൻ ആവേണ്ടതില്ല, 
ഗ്രന്ഥക്കെട്ടുകളിൽ തിരയേണ്ടതുമില്ല. 
ആലയങ്ങളിൽ അലയണമെന്നുമില്ല.. 

ഹൃദയമെന്ന നിൻ ദേവാലയത്തിൽ നാട്ടിയ നിഷ്കളങ്കതയുടെ കൊടിക്കീഴിൽ നീ അണിനിരക്കുക. 
കപടതയെന്ന പിശാചുക്കളെ ആട്ടിപ്പുറത്താക്കുക..
അസൂയയെ അകറ്റി അഹംഭാവത്തെ അണച്ച് ആർദ്രതയുടെ അഗ്നിയാൽ നീ  നിന്റെ ഹൃദയത്തെ ശുദ്ധിയാക്കൂ..
സ്വയം നിർവൃതനാകൂ..☺️

എന്നാൽ ദേവലോകത്തെ ഇണക്കിളികൾ നിനക്കുവേണ്ടി കാതോർത്തിരിക്കും..
ആകാശഭൂമികളതിൽ നിർവൃതിയടയും.. 
ഉള്ളിലൊതുക്കിയ ഉന്മാദവികാരങ്ങളെല്ലാം പൊട്ടിത്തെറിച്ചു  പുറത്തേക്കൊഴുകും.. 
ആ സാഗരത്തിലൊരു തുള്ളിയായി നീ അലയും.💧 
നിന്റെയുള്ളിൽ തന്നെ...

ഹൃദയമെന്ന കൂടാരത്തിലാണ് ദിവ്യസ്നേഹത്തിന്റെ താക്കോൽക്കൂട്ടങ്ങൾ..
അവ തുറക്കാനുതകുന്ന കൈകൾ വിശുദ്ധിയുടെ വക്താക്കളുടേതല്ലെങ്കിൽ 
വഴികൾ വൃത്തിഹീനമാവും..
മറിച്ചാണെങ്കിലോ? മഹാസ്മിതവും.. 

കാണികൾക്ക് നീയൊരു 
കുസുമമാണ് 🌸
അതിനുള്ളിലെ തേനാകുന്ന രമ്യം അവർ കാണുന്നുമില്ല,  
നാനാദേശത്തുനിന്നും അത്‌ നുകരാൻ  പലവിധ പക്ഷികൾ ഒഴുകും..
അതിലൊന്നായൊരിക്കൽ പരമാനന്ദത്തിന്റെ പറുദീസയിൽ നീ പാറിപ്പറക്കും.. 
പൂമ്പൊടിക്കും പൂമ്പാറ്റയ്ക്കും ഇടയിലുള്ളതെന്തോ അത്‌ തന്നെയാണ് നിന്നെയും കാത്തിരിക്കുന്നത്..
അതെ... ആ, അനുരാഗം.

ദിവ്യസ്നേഹത്തിൽ സാക്ഷിയായി സായൂജ്യമടയാൻ സഹായകമാം ആ  കൈകൾ കരുത്തുറ്റതാണ്..
ഉണ്മയിലെ ഉന്നതോർജ്ജത്താൽ ഉദയമെടുത്തൊരു ധീരനേതാവാണത്..
സിംഹത്തിന്റെ കുട്ടി സിംഹക്കുട്ടിയാണ്..
ആൾക്കൂട്ട ആരവങ്ങളും കോലം കെട്ടലുകളും വെള്ളത്തിലെ വെറും വരകൾ മാത്രം.. 

ഓ പ്രണയിക്കുന്നവരേ,, 
സുൽത്താൻ നിസാമുദ്ധീൻ മൗലാ എന്ന സൂകം സരകത്തിൽ സമാധിയാവാൻ  കൊതിക്കുന്നവർക്കല്ല.. സരകം നിന്നെ കിട്ടാനാണ് കൊതിക്കുക.. 

പ്രതിഫലക്കണക്കുകൾ കാതോർത്തിരിക്കുന്നവർക്കുമല്ല.. 
ലൌകിക ലഭ്യത ലാക്കാക്കുന്നവർക്കുമല്ല.. 
അതെല്ലാം നിന്നെ തേടിയെത്തുന്നതാണ്.. 

എന്നാൽ, 
നീ നിന്നെ അറിഞ്ഞു നിന്നിലെ ഉണ്മയിലെ ഉണർവിനെ 
ഉണർത്തുവാൻ വേണ്ടി..
സൂഫികളുടെ സുന്ദരസോപാനത്തിലെ  സുഖലോലുപതയിൽ സസുഖം വാഴാനും..
അവരനുഭവിക്കുന്ന ആ സുഖം രാജാക്കന്മാർക്ക് പോലും സ്വപ്നം കാണാൻ കഴിയില്ല..
നിന്റെ സൃഷ്ടാവിനെ തന്നെ നിനക്ക് കിട്ടിയാൽ മറ്റുള്ളതെല്ലാം നീ മറക്കും.. 

ദൈവദൂതന്മാരുടെ ഉടമ്പടികളിൽ നീ ഒപ്പുവെച്ചാൽ പിന്നെ ഒരു ശക്തിക്കും നിന്നെ പേടിപ്പിക്കാനാവില്ല.. സർവ്വലോകങ്ങളിലും നിന്റെ സംരക്ഷണം സംരക്ഷിക്കുന്നവൻ തന്നെ ഏറ്റെടുത്തിരിക്കുകയാണല്ലോ.

കഴിഞ്ഞുപോയ കനത്ത പാപങ്ങളെയെല്ലാം അത്‌ കരിച്ചുകളയും..
പനിനീരിന്റെ ശുദ്ധതയെ നിന്റെ ഹൃദയത്തിൽ നീ കാണും..
നിന്റെ കൂട്ടുകാരൻ നിന്റെ സൃഷ്ടാവായ യജമാനൻ തന്നെയായിരിക്കും..
അതിനേക്കാൾ വലിയൊരു കൂട്ടുകാരനുമില്ല..

അവനിൽ നീ ദർശിക്കുന്നതെല്ലാം നിന്റേതും കൂടിയാണ്..
നിന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളുമെല്ലാം അവനു നീ വിട്ടുകൊടുക്കുക..
നിന്റെ മരണം നിന്നെ സ്വതന്ത്രമാക്കുന്നതാണ്..
അനശ്വരതയുടെ അനന്തതയിൽ  അവസാനമില്ലാതെയുള്ള നിന്റെ യാത്ര നീ തുടങ്ങുകയായി.. 
പ്രണയാത്മാക്കൾ മാത്രം കൂടുകൂട്ടുന്ന,  
പ്രണയ പ്രകാശത്താൽ വലയം ചെയ്ത 
പ്രണയപ്രപഞ്ചം...
അവിടെ ഒരേ ഒരു വികാരം മാത്രം 
പ്രണയം.. ദിവ്യപ്രണയം.. 💞