സൂഫികൾ ലോകത്തെ സൗരഭ്യനാമം

QUTHUBUZZAMAN  💗

മാനവ മാനസങ്ങളെ   
വിശുദ്ധിയുടെ മാസ്മരികമന്ത്രം കൊണ്ട് ഇശ്‌ഖിന്റെ ലോകത്തേക്കാനയിച്ച മഹാനായ സൂഫിഗുരു.

സ്വബോധമണ്ഡലങ്ങളെ അറിയുകവഴി ഉണ്മയിലെ രഹസ്യങ്ങളിലേക്ക് മാനവനെ വഴിനടത്താൻ 
അവതാരമെടുത്തൊരു ദൈവപ്രതിനിധി. 

13 ആം വയസ്സിൽ ദൈവത്തെ കാണാൻ ഇറങ്ങിപ്പുറപ്പെട്ടു.
17 വർഷം പശിമഘട്ട മലനിരകളിലെ ഘോരവനങ്ങളിൽ ത്യാഗോജ്വലമായ ജീവിതം ⛰️

ഒരു വർഷത്തോളം ഒരിറ്റു വെള്ളം പോലുമിറക്കാതെ അതീന്ദ്രിയ ബോധാവസ്ഥയിൽ ധ്യാനത്തിലായി  കഴിഞ്ഞു.

തുല്യതയില്ലാത്ത ആ വ്യക്തിത്വത്തെ അറിയാനിറങ്ങിയാൽ  ആകാംഷാത്ഭുതങ്ങളാൽ 
പുളകിതനാവും ☺️


ആ മഹത്വം തിരിച്ചറിഞ്ഞ 
ലോകജനത ഡോക്ടറേറ്റ് 👨‍🎓
അടക്കം വിവിധ അവാർഡുകൾ നൽകി ആദരിച്ചു 🏅

മതഭേദവ്യത്യാസമില്ലാതെ തേടിയെത്തിയവരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊടുത്തു. 
ജീവജാലങ്ങൾ പോലും ആ കാരുണ്യം അനുഭവിച്ചു 🌻

ആത്മീയതയുടെ ഉന്നതതലങ്ങളിലേക്ക് 
ദൈവത്തിന്റെ കയ്യൊപ്പിനാൽ  പറന്നുയരാൻ പഠിപ്പിച്ച 
ആത്മീയാചാര്യൻ  🙏

നരകത്തിലെ തീക്കുണ്ഡവും 
സ്വർഗ്ഗത്തിലെ അരുവികളും 
ഏകനോടുള്ള   
അഭിനിവേശത്താൽ 
സമാസമമാക്കി ⚖️

ഉണ്മപ്രപഞ്ചത്തിലെ അനശ്വരത 
ക്ഷണികശരീരത്തെ കരിച്ചു കളഞ്ഞു. 
പ്രാണനെ പ്രണയിക്കുന്നവന് 
വിട്ടുകൊടുത്തു 💔

അവിടുത്തെ രഹസ്യം സർവ്വസൃഷ്ടികളിലേക്കും വ്യാപിച്ചിരിക്കുന്നു. 

"എന്റെ ശിഷ്യൻ ഭൂമിയിൽ കാലെടുത്തു വെച്ചാൽ അത് ഞാനറിയും അവന്റെ കൂടെ ഞാനുണ്ടാകും"

എന്ന കെട്ടുകളഴിക്കുന്ന വാക്കുകൾ അനുഭവിക്കേണ്ടത് തന്നെ.

ആ സ്നേഹപാത്രത്തിലൂടെ നിർഗ്ഗളിക്കുന്ന ഇശ്‌ഖിൻ സീമകൾ 
അവസാനിക്കുന്നില്ല! 
സുൽത്താൻ_നിസാമുദ്ധീൻ 
ഷാഹ്_ഖാദിരി 
എന്ന അവിടുത്തെ പ്രിയപുത്രൻ കനിഞ്ഞേകുന്ന മധുരിക്കും
മന്ത്രങ്ങളിലൂടെ.. 💖

മങ്ങിയ വെളിച്ചത്തെ  കത്തിജ്വലിപ്പിക്കാൻ 
ഉദിച്ച സൂര്യനാണത്.
സൂഫികൾ ലോകത്തെ 
സൗരഭ്യനാമവും 👑


പൊയ് വാക്കുകൾ വായുവിൽ പാറി നടക്കട്ടെ
ദുരാത്മാക്കൾ വിറളിക്കൊള്ളട്ടെ 
അസൂയക്കാരെ തീ തിന്നട്ടെ 
വസന്തത്തെ വരവേൽക്കാനായി 
പഴയ ഇലകൾ പൊഴിച്ചുകൊണ്ടിരിക്കുകയാണ് 🍃

ഭക്തനോ വൈരാഗിയോ ഗതികിട്ടാതലയുന്നവനോ 
ആരുമാകട്ടെ 👽

ഹൃദയമെന്ന ദൈവികസിംഹാസനത്തെ 
പരിപാലിക്കാൻ പ്രാപ്തമാക്കിയ കരങ്ങൾ കാത്തിരിക്കുകയാണ്  🤝

സ്നേഹമെന്ന പാനപാത്രം ഏത് വഴികളിലൂടെ കൊണ്ട് പോയാലും 
ചെന്നണയുന്നത് കലിമയെന്ന കോണിയിലൂടെ തന്നെ 📈

ആ കോണി ഉറപ്പിച്ചിരിക്കുന്നത് 
എന്ന ഇഷ്‌ക്കേറും മൊഴിയിൽ ആശിഖീങ്ങൾ വിളിക്കുന്ന 
സുൽത്താൻ_നിസാമുദ്ധീൻ
ഷാഹ്_ഖാദിരി എന്ന 
ഉണ്മയിലെ രഹസ്യങ്ങളിലേക്കും  🌟

അവിടന്നുള്ള നന്മയും സ്നേഹവും കരുണയും ഇടമുറിയാതെ വന്നണയുകയാണ്. 
ഒന്നിനുപിറകെ ഒന്നായി. പ്രപഞ്ചനാഥൻ നൽകിയ 
സൗഭാഗ്യം നന്നായി തന്നെ ആസ്വദിക്കുകയുമാണ്. 

സർവ്വസ്തുതിപ്രകീർത്തനങ്ങളും ഏകനായ സർവേശ്വരനാകുന്നു 💗