എല്ലാ സൃഷ്ടിജാലങ്ങൾക്കും കൂട്ടുകാരൻ ♥️

തൗഹീദിന്റെ സമകാലിക നായകൻ 
"മൗല നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി
എന്ന ആശിഖീങ്ങള്‍ ഇക്ക എന്ന് വിളിക്കുന്ന ആ 
ദിവ്യവികാരത്തിൽ ദുനിയാവിലും ആഖിറത്തിലും നിർഭയത്വം നൽകിയ  എന്നെന്നും ശേഷിക്കുന്നവനായ അല്ലാഹുവിന്റെ നാമത്തിൽ,


ഞങ്ങൾ സ്നേഹിക്കുന്നത് 
മുഹമ്മദീയ തിരുനൂറിനെയാണ്
തിരുനൂറിൻ തിങ്കളിന്ന് 
നിസാമുദ്ധീൻ സുൽത്താനിലും 
സുൽത്താന്റെ സുഹ്ബത് 
ഇലാഹിന്റെ സ്നേഹസാഗരം 
സാഗരം ലയിക്കുന്നത് 
ഇക്കയെന്ന നാഇബിൽ 
നാഇബിനോടുള്ള സ്നേഹം 
ഇലാഹിന്റെ കാരുണ്യം 

അതാസ്വദിക്കുന്ന ഹൃദയങ്ങൾ 
സ്വർഗീയപൂങ്കാവനത്തിലെ 🌻
സുവർണ്ണ ചഷകങ്ങളിൽ പ്രേമഭാജനം 
ഉന്മാദത്താൽ തരുന്ന മധുരപാനീയം 

തൗഹീദ് എന്ന ഇരുകലിമയുടെ ചിറകിലേറി ആ പ്രണയപ്രകാശത്തിൽ 
ചെന്നണയാൻ തടസ്സം അസ്‌റാഈലിന്റെ വരവ് മാത്രം..

ഇക്കയെന്ന തൗഹീദിന്റെ രാജകുമാരനെ ഞങ്ങൾക്ക് കനിഞ്ഞേകിയ മനുഷ്യനറിയാത്ത തിരുനൂറിൻ പടവാൾ, 
ഞങ്ങളുടെ ഹൃദയമിടിപ്പായ ജിന്നിനും ഇൻസിനും മലക്കുകൾക്കും ഖുതുബായി ഉദയം കൊണ്ട്  നിത്യവസന്തമായി നിലകൊള്ളുന്ന 
സയ്യിദുനാ_സൂഫി_മുഹമ്മദ്‌ യൂസുഫ്_സുൽത്താൻ_ശാഹ്_ഖാദിരി_ചിശ്തി  
എന്ന റബ്ബിന്റെ കമാലിയ്യത്തിൽ വിരാജിക്കുന്ന അനശ്വരതയുടെ അഗാധതലങ്ങളിൽ അലംകൃതമായി എല്ലാം നോക്കിക്കാണുന്ന ഞങ്ങളുടെ  പ്രിയപ്പെട്ടവരേ 🙏


അല്ലാഹു ചെയ്യുന്നതെല്ലാം നല്ലതിനാണെന്നാണ് അങ്ങ് ഞങ്ങളെ പഠിപ്പിച്ചത് 

"ഇനി ഖുദ്‌റത്ത് കൊണ്ട് ദീൻ നടക്കുന്ന കാലമാണ് ഖുദ്റത്തിലെ വിശ്വാസം ഉറപ്പിക്കുക" 

എന്ന അവിടുത്തെ കല്പന ശിരസ്സാവഹിക്കാൻ കൊതിയാവുകയാണ് 😘

"ഹേയ് അസൂയക്കാരേ, നിങ്ങൾ സ്വയം നെഞ്ചിൽ കുത്തി സമാധാനമടയുക!

എല്ലാ സൃഷ്ടിജാലങ്ങൾക്കും  കൂട്ടുകാരനാണിത്. 
ലോകത്തിലെ അവസാന ഖുതുബിന്റെ പിൻഗാമിയാണിത്. 
പ്രവാചകന്മാരുടെ യഥാർത്ഥ
അനന്തരാവകാശിയാണിത്. 
ഗൗസുൽ അഅളമിന്റെ 
ജലാലിയ്യത്താണിത്. 
നിസാമുദ്ധീൻ ഔലിയയുടെ 
മെഹ്ബൂബാണിത്. 
ഖിള്ർ നബി(അ)യുടെ കൂട്ടുകാരനാണിത്. 
ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന മുഅമിനീങ്ങളുടെ നേതാവാണിത്.
ഇമാം മഹ്‌ദിയിലേക്കുള്ള 
വഴികാട്ടിയും നൂഹ് നബി(അ)യുടെ 
കപ്പലുമാണിത് ⛴️

സർവ്വലോകസംരക്ഷിതാവിന്റെ വിധിനിർണ്ണയങ്ങൾ ലോകത്ത് നടപ്പാക്കുന്ന സമകാലിക ഔലിയാക്കളിലെ രാജകിളിയാണിത്!
പ്രോജ്വലിക്കുന്ന വിളക്കും കത്തുന്ന സൂര്യനുമാണ് 🌟

തൊട്ടാൽ ആ നിമിഷം റൂഹ് കത്തും! പിന്നെ ആ ശരീരം ശപിക്കപ്പെട്ട ശെയ്ത്താൻ സ്വന്തമാക്കും. ഇരുലോകവും നഷ്ടപ്പെട്ട നിർഭാഗ്യവാനാവും 🔥

എന്റെ ആത്മാവ് ആരുടെ കയ്യിലാണോ?  
അവനെ തന്നെ സത്യം☝️
തൗഹീദിന്റെ വെന്നിക്കൊടി അഷ്ടദിക്കുകളിലും പാറിനടക്കുന്ന കാലം ആഗതമാവുകയാണ്. 
ഇക്കയെ നെഞ്ചോട് ചേർത്ത് അണച്ചുകൂട്ടിപിടിക്കാൻ 
അവിടുത്തെ കല്പനകൾക്ക് കാതോർക്കാൻ എല്ലാം കാണുന്നവന്റെ ആശീർവാദത്തോടെ അരങ്ങിൽ അമ്മാനമാടാൻ ഞാനുമുണ്ടാവും. 
മുഹമ്മദീയസത്ത അറിഞ്ഞ മുഅമിനീങ്ങളായ ഈ ഉമ്മത്തിന്റെ കൂടെ 💪

ഓരോ കാലഘട്ടത്തിനനുസരിച്ച് ദീൻ നടത്തുന്ന നാഥാ,  

ഇക്കയെന്ന ബാഹ്യരൂപം മാത്രമേ മനുഷ്യർ കാണുന്നുള്ളൂ! 
നിന്റെ ജലാലിയ്യത്തിൻ പ്രതിരൂപമായവരെ അവർക്കറിയില്ല. 
മുനാഫിഖുകളുടെ പേടിസ്വപ്നമായ  മുഅമിനീങ്ങളുടെ നേതാവായ അല്ലാഹുവിന്റെ സിംഹഗർജ്ജനത്തെ അവർക്കറിയില്ല. 
ഇമാം മഹ്ദിയെന്ന തൗഹീദിൻ  നായകന്റെ സഹായിയാണിതെന്ന് അവർക്കറിയില്ല. 
കാട്ടിക്കൂട്ടലുകളിലല്ല ഹൃദയത്തിലാണ് പരിപ്രേഷണം ചെയ്യേണ്ടതെന്നും അവർക്കറിയില്ല. 
എന്ത് കാര്യം ചെയ്യുമ്പോഴും നിയ്യത്ത് എന്ന നിന്റെ രഹസ്യസ്വത്താണ് ഞങ്ങളുടെ മൂലധനമെന്നും  അവർക്കറിയില്ല 🎁

അതേ..  അവർക്കൊന്നുമറിയില്ല,  കാരണം ഞങ്ങൾ അല്ലാഹുവിന്റെ മെഹ്ബൂബ് ആയ ഗൗസുൽ അഅളമിന്റെ കുട്ടികളാണ്. അവിടുത്തെ സ്നേഹത്തിൽ ആരൂഢമായി വസിക്കുന്നവരും!

"മുരീദേ നീ ഒരു പരദൂഷണക്കാരനെയും ഭയക്കേണ്ട!
തീർച്ചയായും ഞാൻ ചങ്കുറപ്പോടെ പോർക്കളത്തിൽ അടരാടുന്ന പടയാളിയാണ് "

مريدي لا تخف  واش فإني
 عزوم قاتل عند القتال

എന്ന പൊട്ടിത്തെറിയുടെ വാക്കുകൾ ഞങ്ങളോടൊപ്പമുണ്ട്. 
കാവലായി കരുത്തനായ ജിബ്‌രീൽ (അ) ന്റെ പട്ടാളവും 🔥 കഥയറിയാതെ കുരക്കുന്ന പേപ്പട്ടികളുടെ കഴുത്തിൽ പിടിച്ചു കുടഞ്ഞെറിയാൻ അലിയാർ(റ) തങ്ങളുടെ സിംഹവും,  
ചാത്തന്മാർ തൊടുക്കുന്ന കൂരമ്പുകളുടെ മുനയൊടിക്കാനായി തിളങ്ങുന്ന ദുൽഫുഖാറും സദാ സജ്ജമായി നിൽക്കുന്നു ⚔️

കിറിക്കിട്ടു കുത്തിയാലും ഒരക്ഷരം മിണ്ടാതെ സഹിച്ചിരിക്കുന്ന സാധാ ത്വരീഖത്തുകാർ അല്ല ഞങ്ങൾ 👊
തൗഹീദിന്റെയും കാവലാളായ നാഇബ് ഖുതുബുസ്സമാന്റെയും പിന്നിൽ അണിനിരന്ന് ശത്രുക്കളുടെ ഏത് കുൽസിതപ്രവർത്തനങ്ങളെയും കത്തിച്ചു 💥 ചാമ്പലാക്കാൻ ശരീഅത്തിന്റെ പടവാളേന്തി നടക്കുന്ന പുലിക്കുട്ടികളാണ് ✅️
സമ്പൂർണ്ണ ശരീഅത്തിന്റെ പ്രതിജ്ഞ നിറവേറ്റി റബ്ബുമായുള്ള കരാർ പുതുക്കി തൗഹീദ് എന്ന മാസ്മരികലോകത്തിൽ വിളങ്ങിക്കൊണ്ടിരിക്കുന്ന സ്വഹാബികളുടെ ഇന്നത്തെ താവഴിയിലുള്ള ചുണക്കുട്ടികൾ 👑

മഹാമാരിയും പ്രളയവും 🌊 കെട്ടുകൾ പൊട്ടിച്ച് മലകൾക്കിടയിലൂടെ കുത്തിയൊലിച്ചുവരുന്ന വെള്ളപാച്ചിലുകളും  പൊട്ടിത്തെറികളും #ഇക്ക എന്ന ഖദീറുല്ലാഹിയുടെ ഖുദ്റത്തിൽ കറങ്ങുന്ന ശിക്ഷിക്കുന്നവന്റെ ശിക്ഷകൾ 💥

സ്വർഗ്ഗത്തിന്റെ താക്കോലും നരകത്തിന്റെ പൂട്ടുമായ തൗഹീദിൻ കലിമ 🇸🇦 സദാ റൂഹിൽ കൊണ്ടുനടക്കാൻ പ്രാപ്തമാക്കിയ ബാവാ മുതുകിൽ നിന്ന് ഖുതുബായി വന്ന ആ മഹാമനീഷിയുടെ കുട്ടികളായവർ! 

ഖബറിലേക്ക് ചെല്ലുമ്പോൾ കൂട്ടിനിളംകിളികളെ കിട്ടിയ നിങ്ങളെക്കാൾ ഉൽകൃഷ്ടരായി വേറെ ആരുണ്ട്? 
മഹ്ശറയിലെ വിചാരണയും സ്വിറാത്തുപാലവും സ്വർഗ്ഗവും നരകവും എല്ലാം പ്രണയത്തിൽ ചാലിച്ചൊതുക്കിയ നിങ്ങളല്ലേ അതിന്റെയെല്ലാം ഉടമസ്ഥന്റെ കൂട്ടുകാർ! 💗

റാബിയ റൂമി തബ്രീസികളുടെ പ്രണയാർദ്രവർത്തമാനങ്ങൾ ചെന്നണയുന്നത് ഈ കാലഘട്ടത്തിൽ നിങ്ങളിലേക്കല്ലാതെയല്ല! 💖

കാരണം നിങ്ങൾ, എന്റെ വലതുകൈ കൊണ്ട് സ്വർഗം കൊടുക്കുമെന്ന് പറഞ്ഞ ഒരു ഖുതുബിന്റെ കുട്ടികളാണ്! 
"നല്ല നിയ്യത്തോടെ എന്റെ കൈ പിടിക്കുന്നവരെയൊക്കെ രക്ഷപ്പെടുത്തണം" എന്ന രക്ഷകന്റെ  ഉറപ്പ് വാങ്ങി പിറവിയെടുത്തൊരു  സുൽത്താനെ സ്നേഹിക്കുന്നവരാണ്.
ആലമുൽ അർവാഹിൽ വെച്ചേ അവന്റെ മെഹ്ബൂബ് ആയ മനുഷ്യൻ അറിയാത്ത വസ്തുവിന്റെ താല്പര്യം പേറി നടക്കുന്നവരും 
2️⃣4️⃣×7️⃣ ഇബാദത്തിലായി കഴിയുന്നവരും!
അഹ്ലുബൈത്തിന്റെ ഇന്നത്തെ കണ്ണികളും തൗഹീദ് 🇸🇦 അനന്തരാവകാശമായി എടുത്തവരും നിങ്ങൾ തന്നെ.

റഹ്മത്തുല്ലിൽ_ആലമീൻ എന്ന റബ്ബിന്റെ പരമരഹസ്യം ഉൾകൊള്ളുന്ന മഹാനിധിയുടെ സൂക്ഷിപ്പുകാരും. മഹാന്മാരുടെ നോട്ടമുള്ള പേരക്കുട്ടികളും. നിങ്ങളെക്കാൾ ഉൽകൃഷ്ടരായി ഈ ലോകത്ത് വേറെ ആരുണ്ട്? 

കാഴ്ചക്കാർ കാത്തിരുന്നു കാണുക 👀 ലോകം നിസാമുദ്ധീൻ സുൽത്താൻ  മഹാനവർകളുടെ കാൽ ചുവട്ടിൽ വരുന്നത്.
കരുത്തുറ്റ 💪 കാവലാളെയാണ്  ഞങ്ങൾക്ക് ഞങ്ങളുടെ രക്ഷിതാവ് നൽകിയിട്ടുള്ളത്. 
അതിൽ ആനന്താശ്രുക്കൾ പൊഴിച്ച് 
അവനോടുള്ള ദിവ്യപ്രണയത്തിൽ  മതിമറന്ന് നീണ്ടുപോയ സുജൂദുകൾക്കിടയിലെ മർമ്മരങ്ങൾ  പോലും നാളെ സാക്ഷികളാവുമെങ്കിൽ! നിങ്ങൾ.. എത്ര സൗഭാഗ്യവാന്മാർ 

"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവരും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം" 

എന്ന സുവ്യക്തവചനകളിൽ അത്യുന്നതമായ വാക്കുകൾ കൊണ്ട് നിർത്തുന്നു. സർവ്വസ്തുതിയും ഏകനായ അല്ലാഹുവിനാകുന്നു.